കെട്ടിടനികുതി കൂടും; നികുതി വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കും


കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനഃസ്ഥാപിക്കും. കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം പ്രാദേശിക സര്‍ക്കാരിനെ ഉടമസ്ഥന്‍ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതിവരെയുള്ള നികുതി അടയ്ക്കണം.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും. അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവര്‍ധന. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിച്ച വീടുകള്‍ക്ക് വര്‍ധന ബാധകം. 50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.

നിലവില്‍ 660 ചതുരശ്രയടിക്കു മുകളിലുള്ള വാസഗൃഹങ്ങള്‍ക്കാണ് കെട്ടിടനികുതി നല്‍കേണ്ടത്. 50-60 ചതുരശ്രമീറ്ററിന് ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതിനിരക്കില്‍ നികുതി ഈടാക്കും.

ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ധനയ്ക്ക് പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കും. ഇതേക്കുറിച്ച് ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള പരിധി ഉയര്‍ത്തും.

പൊളിക്കുമ്പോള്‍ അറിയിക്കണം

കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനഃസ്ഥാപിക്കും. കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം പ്രാദേശിക സര്‍ക്കാരിനെ ഉടമസ്ഥന്‍ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതിവരെയുള്ള നികുതി അടയ്ക്കണം.

വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും

വിനോദത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ വിനോദനികുതി ആക്ട് ഭേദഗതിചെയ്യും. വിനോദനികുതി നിരക്ക് 10 ശതമാനമാകും. തിയേറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദനികുതി കണക്കാക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ സോഫ്റ്റ്വേര്‍ തയ്യാറാക്കും. സ്വന്തമായി സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്ന തിയേറ്ററുകള്‍ പ്രാദേശിക സര്‍ക്കാരിന് ഡേറ്റ കൈമാറാന്‍ ബ്രിഡ്ജ് സോഫ്റ്റ്വേര്‍ തയ്യാറാക്കണം.

റോഡുകളുടെ വശങ്ങളില്‍ വാണിജ്യാവശ്യത്തിന് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍ കൊണ്ടുവരും. മൊബൈല്‍ ടവറുകളുടെ നികുതിനിരക്ക് പരിഷ്‌കരിക്കണമെന്ന ഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ നികുതി പൂര്‍ണമായി പിരിച്ചെടുക്കാന്‍ സംവിധാനം

തിരുവനന്തപുരം: എല്ലാ പ്രാദേശിക സര്‍ക്കാരുകളും നികുതി, നികുതിയേതര വരുമാനം പൂര്‍ണമായി കണ്ടെത്തി പിരിച്ചെടുക്കാന്‍ ജി.ഐ.എസ്. സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാനരേഖ തയ്യാറാക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു.

നികുതിപിരിവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുരേഖയായി മാറ്റും. നികുതിവിവരങ്ങള്‍ പ്രാദേശിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. പ്രാദേശിക സര്‍ക്കാരുകള്‍ എല്ലാ തുകയും ഇലക്ട്രോണിക്കായി അടയ്ക്കാനുള്ള ഇ-പേമെന്റ് സൗകര്യം ഏര്‍പ്പെടുത്തണം.

ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും വാര്‍ഷിക ബജറ്റിനൊപ്പം റോളിങ് റവന്യൂ വര്‍ധിപ്പിക്കല്‍ കര്‍മപദ്ധതി തയ്യാറാക്കണം.

സോഫ്റ്റ്വേറുകളെക്കുറിച്ചും മറ്റുമുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ തയ്യാറാക്കും. വസ്തുനികുതി പരിഷ്‌കരണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട ഡേറ്റാബേസ് കാലാനുസൃതമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശികലിസ്റ്റ് വാര്‍ഡ്/ഡിവിഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കണം.

പ്രാദേശിക സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയിനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് കിഴിവനുവദിക്കാനുള്ള അധികാരം പ്രാദേശിക സര്‍ക്കാരുകള്‍ക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭിക്കും.

Content Highlights: building tax Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented