'പ്രത്യാഘാതമുണ്ടാക്കും'; ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Representative Image/ Photo: Rajesh PV

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. വിധി നടപ്പിലാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കാനുള്ള വിധി എല്ലാ സ്ഥലങ്ങളിലും ഒരു പോലെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമാണ് കേരളത്തിലെ സാഹചര്യം. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ്. ചെറുതും വലുതുമായ പല ടൗണ്‍ ഷിപ്പുകളും കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്ത് ഉണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാര്‍, നെയ്യാര്‍, റാന്നി അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റില്‍ മെന്റുകളെ അടക്കം ബാധിക്കും.

17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശിയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റെല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശിയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പരിസ്ഥിതിലോല പ്രദേശം നിര്‍ണയത്തില്‍ ഓരോ സ്ഥലത്തെയും ഘടകങ്ങള്‍ കണക്കിലെടുക്കണം. സുപ്രീം കോടതിയുടെ അനുമതിയോടെ 28,588.159 ഹെക്ടര്‍ ഭൂമിയുടെ പട്ടയം കൈയേറ്റക്കാര്‍ക്ക് സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ഭൂമിയും വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവിലാണ്. ഇതില്‍ പലതും ഇപ്പാള്‍ ടൗണ്‍ ഷിപ്പുകളായിട്ടുണ്ട്. ഭൂലഭ്യത കുറവുള്ള കേരളത്തില്‍ ഇവരെ ഇനി പുനരധിവസിപ്പിക്കാന്‍ സാധ്യമല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ കൊച്ചി മംഗളവന പക്ഷി സങ്കേത കേന്ദ്രത്തിന് 200 മീറ്റര്‍ മാത്രം അകലെയുള്ള ഹൈക്കോടതിയും ബഫര്‍ സോണിന്റെ പരിധിയില്‍ വരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചര്‍ച്ച നടത്തിയ ശേഷമാണ് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും കേരളം ഫയല്‍ ചെയ്യും. ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്ന ആദ്യ പുനഃപരിശോധന ഹര്‍ജിയാണ് കേരളത്തിന്റേത്. കേന്ദ്ര സര്‍ക്കാരും പുനഃപരിശോധന ഹജ്രി ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights: buffer zone Kerala supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented