ബഫര്‍ സോണ്‍: കേരളം സുപ്രീം കോടതിയെ സമീപിക്കുക വിശദമായ ചര്‍ച്ചക്കുശേഷം; 2 നിര്‍ദേശങ്ങള്‍ പരിഗണനയില്‍


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി| Photo: ANI

ന്യൂഡല്‍ഹി: സംരക്ഷിതവനത്തിനു ചുറ്റുമുള്ള ബഫർ സോണില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുകയുള്ളൂ. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചതുപോലെ തിങ്കളാഴ്ച ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധ്യതയില്ല. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് ഉള്‍പ്പടെ രണ്ട് സാധ്യതകളില്‍ വിശദമായ ചര്‍ച്ചനടത്താനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ് മുഖ്യമന്ത്രിയുമായി ഈ ആഴ്ച വിശദമായ ചര്‍ച്ചനടത്തും.

അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചനടത്തിയിരുന്നു. ഈ യോഗത്തിലാണ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രീംകോടതിയെ സമീപിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായത്.

ജൂണ്‍ മൂന്നിന്റെ സുപ്രീം കോടതി വിധിയില്‍ ഭേദഗതിയോ വ്യക്തതയോ വരുത്തണമെന്നാവശ്യപ്പെട്ട് മിസലേനിയസ് പെറ്റീഷന്‍ നല്‍കാനാണ് കേരളം നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ ഇത്തരം ഒരു നീക്കത്തിന് ചില പരിമിതികള്‍ ഉണ്ടെന്ന് സീനിയര്‍ അഭിഭാഷകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പുനഃപരിശോധനാ ഹര്‍ജിയാണ് കൂടുതല്‍ അഭികാമ്യമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായത്. പുനഃപരിധോധനാ ഹര്‍ജിയാണെങ്കില്‍ തുറന്ന കോടതിയില്‍ ആദ്യ ഘട്ടത്തില്‍ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന ആശങ്ക വനംവകുപ്പിലെ ചില ഉന്നതര്‍ക്കുണ്ട്. എന്നാല്‍ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം പ്രത്യേക അപേക്ഷയിലൂടെ സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

കേരളത്തേപ്പോലെ സുപ്രീം കോടതി വിധി പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഉണ്ട്. അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുന്നതാകും ഉചിതമെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള വിലയിരുത്തല്‍. അതിനാലാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുത്താല്‍ മതിയെന്ന് ധാരണയായത്.

ഡല്‍ഹിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. അല്‍പ്പം താമസിച്ചാലും സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യം പരിഗണിച്ച് എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനം എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.

Content Highlights: Buffer zone: Kerala approaches Supreme Court After detailed discussion

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented