പ്രതീകാത്മകചിത്രം|Photo: Mathrubhumi Library
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു.
ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വനമേഖലയിൽ താമസിക്കുന്ന ജനങ്ങളും ഇത്തരത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
Content Highlights: buffer zone - controversial order will withdraw
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..