കെട്ടിടസമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
തൃശ്ശൂര്‍: നഗരത്തില്‍ പോത്തിന്റെ പരാക്രമം. എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയും ചെയ്തു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങള്‍ ഇടിച്ചിടുകയും ചെയ്തു.
കെട്ടിടത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പോത്തിനെ തളച്ചു. പോത്ത് എവിടെ നിന്നാണെത്തിയതാണെന്ന കാര്യം വ്യക്തമല്ല. മൂക്കുകയറുള്ളതിനാല്‍ കെട്ടുപൊട്ടിച്ചെത്തിയതെന്നാണ് നിഗമനം.
തളച്ചശേഷം പോത്തിനെ കോര്‍പറേഷന്റെ കീഴിലുള്ള ഏതെങ്കിലും ഷെല്‍ട്ടറിലാക്കുമെന്നും ഉടമസ്ഥന്‍ എത്തിയാല്‍ ഫൈന്‍ ചുമത്തിയ ശേഷം വിട്ടുനല്‍കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
Content Highlights: Buffalo rushed into shopping complex in thrissur
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..