കൊല്ലത്ത്‌ ഒന്നര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്ത് പിടിച്ചുകെട്ടിയതിന് പിന്നാലെ ചത്തു


പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പോത്തിനെ കെട്ടാനുള്ള ശ്രമത്തില്‍ ഉടമയ്ക്കും പരിക്കേറ്റു.

-

കുണ്ടറ: കൊല്ലത്ത്‌ വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു. യാത്രക്കാര്‍ക്കും പോലീസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും പരിക്കേറ്റു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടാനായെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പോത്ത് ചത്തു.ശനിയാഴ്ച രാവിലെ ഒമ്പതോടെ വിരണ്ടോടിയ പോത്തിനെ പത്തരയോടെയാണ് പിടിച്ചുകെട്ടാനായത്.

പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പോത്തിനെ കെട്ടാനുള്ള ശ്രമത്തില്‍ ഉടമയ്ക്കും പരിക്കേറ്റു.

ചാത്തിനാംകുളം അംബേദ്ക്കര്‍ വയലില്‍ കെട്ടിയിരുന്ന പോത്താണ് വിരണ്ടോടിയത്. മത്സ്യം വില്‍ക്കാന്‍ ഓട്ടോയിലെത്തിയവരുടെ ഹോണ്‍ ശബ്ദം കേട്ടാണ് വിരണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

ഓട്ടത്തിനിടെ ചന്ദനത്തോപ്പ് ലെവല്‍ ക്രോസിനു സമീപം പോത്തിനെ കെട്ടിയിടാനായെങ്കിലും ബലമില്ലാത്ത കയര്‍ പൊട്ടിച്ച് ദേശീയപാതയിലേക്ക് കടന്നു. കുണ്ടറ ഭാഗത്തേക്ക് ഓടിയ പോത്ത് വഴിയില്‍ കണ്ടവരെയും വാഹനങ്ങളും ആക്രമിച്ചു.

സ്ഥലത്തുണ്ടായിരുന്ന ഹൈവേ പോലിസ് വാഹനം ചേര്‍ത്തുനിര്‍ത്തി പോത്തിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വാഹനത്തെ കൊമ്പില്‍കുത്തി മറിക്കാനായി പോത്തിന്റെ ശ്രമം.

വിവരമറിഞ്ഞെത്തിയ കുണ്ടറ ഫയര്‍ ഫോഴ്‌സ് സംഘവും പോത്തിനെ കുരുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കടപ്പാക്കടനിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി. ഐ.ടി.ഐ. ജങ്ഷനു സമീപം വെച്ച് ഫയര്‍ ടെന്ററിന്റെ മുകളില്‍ നിന്നെറിഞ്ഞ വലയില്‍ കൊമ്പുകുരുങ്ങി വീണ പോത്തിനെ കുണ്ടറ, കടപ്പാക്കട അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ചേര്‍ന്ന് കെട്ടിയിട്ടു.

കെട്ടിയിടാന്‍ ശ്രമിച്ച അഗ്‌നിരക്ഷാസേനാംഗം ജോണ്‍സനെ പോത്ത് ആക്രമിച്ചു. മറിഞ്ഞുവീണ് ജോണ്‍സണ് സാരമായി പരിക്കേറ്റു. അഗ്‌നിരക്ഷാസേനാംഗങ്ങളായ അരുണ്‍രാജ്, ഗിരീഷ് കുമാര്‍, സോബേഴ്‌സ് ,അരുണ്‍ദാസ്, ശിവലാല്‍, വിനോദ് ടൈറ്റസ് എന്നിവര്‍ക്കും പോലീസ് ഡ്രൈവര്‍ ഷിന്റോയ്ക്കും പരിക്കുണ്ട്. ഷിന്റോയ്ക്ക് വലത്കാലുമുട്ടിനും ഇടത്തേ തോളിനുമാണ് പരിക്ക്. ജോണ്‍സണും ഷിന്റോയും താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

പോത്തിന്റെ ആക്രമണത്തില്‍ പോലിസ് ജീപ്പിനും സാരമായ കേടുപറ്റി. ഉടമ ഷിഹാബിനെ ഇടിച്ചിട്ടിട്ടാണ് പോത്ത് ഓട്ടമാരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. കാലിനും മുതുകിനും പരിക്കേറ്റ ഷിഹാബ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പോത്തില്‍നിന്ന് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ചാത്തിനാംകുളം സ്വദേശി കബീറിന് മറിഞ്ഞുവീണ് കൈക്ക് ഒടിവുപറ്റി.

content highlights: Buffalo runs amok in kollam died

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section




Most Commented