ബ്രയാൻ നീൽ തന്നെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം.
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കോവിഡ് ചികിത്സയിലിരുന്ന ബ്രിട്ടീഷ് പൗരൻ ആശുപത്രി വിട്ടു. മൂന്നാറിൽ സന്ദർശനത്തിനെത്തിയ സംഘത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ബ്രയാൻ നീൽ (57) രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോർട്ടിൽ നിന്നും ഇയാൾ ഉൾപ്പെടുന്ന സംഘം ചാടിപ്പോയത് പരിഭ്രാന്തി പരത്തിയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ സംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബ്രയാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ തീവ്രപരിചരണമാണ് രോഗിലെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഇയാളുടെ പരിശോധനാ ഫലം ദിവസങ്ങൾക്ക് മുമ്പേ നെഗറ്റീവ് ആയിരുന്നു. എന്നാൽ,മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ചികിത്സ തുടരുകയായിരുന്നു. ഇന്ന് വൈകിട്ടാണ് ബ്രയാനെ ഡിസ്ചാർജ് ചെയ്യുന്ന വിവരം മെഡിക്കൽ കോളേജ് അധികൃതർ പുറത്തുവിട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..