നീതിനിഷേധം ഉണ്ടായി, അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടിവേണം- ബൃന്ദ കാരാട്ട്


അനുപമ, ബൃന്ദ കാരാട്ട്

ന്യൂഡൽഹി: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി പോരാട്ടം നടത്തുന്ന അനുപമയ്ക്ക് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അനുപമയുടെ കാര്യത്തിൽ നീതി നിഷേധം ഉണ്ടായിട്ടുണ്ട്. എത്രയും വേഗം കുട്ടിയെ തിരിച്ചുകിട്ടാനുള്ള നടപടിയുണ്ടാകണം. അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്ത് കാര്യത്തിനാണെങ്കിലും, കുട്ടിയെ അമ്മയിൽ നിന്ന് എടുത്തു മാറ്റുക എന്ന കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

മന്ത്രി വീണാ ജോർജ്, പി.കെ. ശ്രീമതി തുടങ്ങിയവരും അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പാർട്ടിയും സർക്കാരും അനുപമയ്ക്ക് ഒപ്പമാണെന്നാണ് പി.കെ. ശ്രീമതി വ്യക്തമാക്കിയത്.

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

Brinda karat - about anupama's child missing case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented