നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസം കൈക്കൂലി, KSEB എന്‍ജിനിയറെ ഓടിച്ചിട്ട് പിടിച്ചു; പണം വിഴുങ്ങി


എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമാണ് അറസ്റ്റ്.

ജിയോ എം. ജോസഫ്

കണ്ണൂര്‍: വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറെ വിജിലന്‍സ് സംഘം ഓടിച്ചുപിടിച്ചു. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമാണ് അറസ്റ്റ്. പൂതപ്പാറ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം എത്തിയത്.

പരാതിക്കാരന്റെ വീടിന് മുന്നിലെ വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ ജിയോ 1000 രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വീടിനോട് ചേര്‍ന്ന് കാര്‍ ഷെഡ് നിര്‍മിക്കാന്‍ വൈദ്യുതത്തൂണ്‍ തടസ്സമായിരുന്നു.

ഇത് മാറ്റിയിടുന്നതിനുള്ള 5550 രൂപ വൈദ്യുതി ഓഫീസില്‍ അടച്ചിട്ടും കാര്യം നടന്നില്ല. 1000 രൂപ തന്നാല്‍ ഉടന്‍ മാറ്റിയിടാമെന്ന് സബ് എന്‍ജിനിയര്‍ അബ്ദുള്‍ ഷുക്കൂറിനെ അറിയിച്ചു. ഇക്കാര്യം അബ്ദുള്‍ ഷുക്കൂര്‍ വിജിലന്‍സിനെ അറിയിച്ചു.

വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടയില്‍ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇദ്ദേഹത്തെ വളഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ ഓടിയാണ് വിജിലന്‍സ് പിടികൂടിയത്. ഓട്ടത്തിനിടയില്‍ പണം ഇദ്ദേഹം വിഴുങ്ങിയതായി സംശയിക്കുന്നു.

എന്നാല്‍, നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ കൈയില്‍ ചുവപ്പ് പടര്‍ന്നു. ആസ്പത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ഇദ്ദേഹം വിസമ്മതിച്ചു.കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ. പങ്കജാക്ഷന്‍, എ.എസ്.ഐ.മാരായ നാരായണന്‍, പി.പി. നിജേഷ്, ഇ.വി. ജയശ്രീ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


Content Highlights: Bribes for change electric post; sub engineer arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented