പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കൈക്കൂലിയും ക്രമക്കേടും ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിലേക്ക് പരാതിപ്രവാഹം. ഇവ പരിശോധിച്ച് ആവശ്യമുള്ളവയില്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാന്‍ ആഭ്യന്തര വകുപ്പ് വിജിലന്‍സിന് നിര്‍ദേശം നല്‍കി.
വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പര്‍, വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴിയാണ് പരാതികള്‍ ലഭിക്കുന്നത്. മിന്നല്‍പ്പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം 13,435 പരാതികളുണ്ടായിരുന്നു. ഭൂരിഭാഗത്തിലും പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളുമുണ്ടായി.
ഇക്കൊല്ലം ജനുവരിയില്‍മാത്രം 1105 പരാതികളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുപുറമേ വിജിലന്‍സ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുന്നുണ്ട്. അഴിമതിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവ ഫലം കാണുന്നെന്നതിന് തെളിവാണ് പരാതി ലഭിക്കുന്നതിലെ വര്‍ധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: bribery government employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..