കെ.എം. ഷാജി എം.എൽ.എയുടെ വീട് | കെ.എം. ഷാജി | Screengrab: Mathrubhumi News
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം കെ.എം. ഷാജി എം.എൽ.എയുടെ വീട് അളന്നു. കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥരാണ് എം.എൽ.എയുടെ വീട്ടിലെത്തി അളവെടുപ്പ് നടത്തിയത്. കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി.
അളവെടുപ്പ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഉച്ചയോടെയാണ് എം.എൽ.എയുടെ വീട്ടിൽനിന്ന് മടങ്ങിയത്. അളവെടുപ്പ് സംബന്ധിച്ച് വീട്ടുകാർക്ക് നോട്ടീസോ മറ്റോ നൽകിയിട്ടില്ലെന്നാണ് വിവരം. പരിശോധന നടക്കുമ്പോൾ കെ.എം. ഷാജിയും വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം, കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളിൽനിന്ന് മൊഴി രേഖപ്പെടുത്തും. മാനേജ്മെന്റ് പ്രതിനിധികളെ കോഴിക്കോട്ടെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്തിരുന്നു.
കെ.പി.എ. മജീദിന്റെ ചോദ്യംചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. കേസിൽ നവംബർ പത്തിന് ഹാജരാകാൻ കെ.എം. ഷാജിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കോഴക്കേസിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
Content Highlights:bribery case officers taken measurement in mla km shajis house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..