ബ്രൂവറി-ഡിസ്റ്റിലറി: വിവാദത്തില്‍പ്പെട്ട കമ്പനിക്ക് വീണ്ടും അനുമതിനല്‍കാന്‍ നീക്കം


ബി. അജിത് രാജ്

മദ്യനിര്‍മാണയൂണിറ്റിനുള്ള അപേക്ഷ പരിഗണനയില്‍

പ്രതീകാത്മക ചിത്രം| Photo: ANI

തിരുവനന്തപുരം: ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തില്‍പ്പെട്ട കമ്പനിക്ക് വീണ്ടും മദ്യനിര്‍മാണത്തിന് അനുമതിനല്‍കാന്‍ നീക്കം. ഇന്ത്യന്‍നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്ന കോമ്പൗണ്ടിങ് ആന്‍ഡ് ബ്ലന്‍ഡിങ് യൂണിറ്റിനുവേണ്ടി എം.പി. ഹോള്‍ഡിങ്സ് നല്‍കിയ അപേക്ഷ വിശദറിപ്പോര്‍ട്ടിനുവേണ്ടി പാലക്കാട് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം എക്‌സൈസ് കമ്മിഷണറേറ്റ് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞതവണ ഇതേ ഉടമയുടെ മറ്റൊരു കന്പനിയുടെ പേരിലാണ് അപേക്ഷ നല്‍കിയിരുന്നത്. 2018-ല്‍ ഇവര്‍ക്ക് ബ്രൂവറി തുടങ്ങാന്‍ പ്രാഥമിക അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങളിലെ പാളിച്ചകളെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ പ്ലാന്റ് (ബ്രൂവറി) തുടങ്ങാനുള്ള അപേക്ഷ കമ്പനിയുടമ, എക്‌സൈസ് കമ്മിഷണര്‍ക്ക് നല്‍കേണ്ടതിനുപകരം മുഖ്യമന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്.

വര്‍ഷം അഞ്ചുകോടി ലിറ്റര്‍ ഭൂഗര്‍ഭജലം വേണ്ട പ്ലാന്റ് കാരണം ഉണ്ടാകാനിടയുള്ള ജലചൂഷണത്തെക്കുറിച്ച് പഠിക്കാതെയാണ് എക്‌സൈസ്, പ്ലാന്റിന് ശുപാര്‍ശചെയ്തത്. ഇതിനൊപ്പം കടലാസ് കമ്പനികളായ ശ്രീചക്ര, പവര്‍ ഇന്‍ഫ്രാടെക് എന്നിവയ്ക്കും അനുമതിനല്‍കി. മദ്യനയം അനുകൂലമല്ലാത്തതും നടപടിക്രമങ്ങള്‍ക്ക് ഏകീകരണമില്ലാത്തതും സര്‍ക്കാരിനെ വെട്ടിലാക്കി. പവര്‍ ഇന്‍ഫ്രാടെക്കിന് ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്ര ഭൂമി അനുവദിച്ചതും വിവാദമായി.

പ്രതിപക്ഷം അഴിമതിയാരോപണം ഉന്നയിച്ചതോടെ മൂന്നു ബ്രൂവറികള്‍ക്കും രണ്ട് ഡിസ്റ്റിലറികള്‍ക്കും നല്‍കിയ പ്രാഥമികാനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഭൂമിയനുവദിച്ച ഉത്തരവ് റദ്ദാക്കി കിന്‍ഫ്രയും പിന്മാറി. ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ കേസ് ഇപ്പോഴും കോടതിയിലുണ്ട്.

2022-ല്‍ മദ്യനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം സ്വീകരിച്ചതിനുശേഷം ഇതുവരെ മൂന്ന് വിദേശമദ്യനിര്‍മാണയൂണിറ്റുകള്‍ക്കും രണ്ട് ബിയര്‍ യൂണിറ്റുകള്‍ക്കും ഒരു സ്പിരിറ്റ് ഫാക്ടറിക്കും അനുമതിതേടി അപേക്ഷകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വിദേശമദ്യനിര്‍മാണത്തിനുള്ള മറ്റു രണ്ട് അപേക്ഷകളില്‍ രേഖാപരിശോധന കഴിഞ്ഞിട്ടില്ല.

സ്പിരിറ്റ് നിര്‍മാണത്തിന് ഓയാസിസ് ഓവര്‍സീസ് എക്‌സ്പോര്‍ട്ടേഴ്സ് നല്‍കിയ അപേക്ഷ, സ്ഥലപരിശോധനാറിപ്പോര്‍ട്ടിനായി പാലക്കാട് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. ബിയര്‍ യൂണിറ്റുകള്‍ക്കുവേണ്ടി എത്തിയ അപേക്ഷകളില്‍ രേഖകളുടെ പരിശോധന പൂര്‍ത്തീകരിച്ചിട്ടില്ല.

2020 ജനുവരിക്കുശേഷം 58 ബാറുകള്‍ പുതിയതായി അനുവദിച്ചിട്ടുണ്ട്.

Content Highlights: Breweries and Distilleries Kerala Government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented