
-
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്കല്, സമൂഹ വ്യാപനം തടയല്‍, മാസ്കുകളുടെയും കൈയ്യുറകളുടെയും നിര്‍മ്മാണം, ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നൂതന ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാം.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. breakcorona.in എന്ന വെബ് സൈറ്റിലൂടെ നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പദ്ധതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Content Highlights: Break corona project: Govt to encourage innovative ideas to prevent virus spread
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..