
Photo: Mathrubhumi
ഗുരുവായൂർ: ഉത്സവത്തിന്റെ ഭാഗമായി പ്രസാദ ഊട്ടിനും ദേശപ്പകർച്ചയ്ക്കുളള ഭക്ഷണം തയ്യാറാക്കലിനുമായി ദേവസ്വം ടെൻഡർ ക്ഷണിച്ചതിലെ പരാമർശം വിവാദമായി. പിന്നാലെ ദേവസ്വം മന്ത്രി ഇടപെട്ട് ടെൻഡർ പിൻവലിപ്പിച്ചു. ടെൻഡറിൽ മുന്നോട്ടുവെച്ചിരുന്ന ചില നിബന്ധനകളാണ് വിമർശനത്തിനിടയാക്കിയത്. 'പാചകപ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം'-എന്ന ഏഴാമത്തെ നിബന്ധന ചൂണ്ടിക്കാട്ടി സാംസ്കാരികപ്രവർത്തകരുൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായെത്തി. സാമൂഹികമാധ്യങ്ങളിലും ഇത് ചൂടുള്ള ചർച്ചയ്ക്കിടയാക്കി.
കാലങ്ങളായി ഈ രീതിയിൽത്തന്നെയാണ് ക്വട്ടേഷൻ ക്ഷണിക്കാറുള്ളതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പറഞ്ഞു. ഫെബ്രുവരി 14-നാണ് ഗുരുവായൂർ ഉത്സവം കൊടിയേറുന്നത്.
പരസ്യം റദ്ദാക്കാൻ നിർദേശം നൽകി -മന്ത്രി
മുൻകാലങ്ങളിലെ ക്വട്ടേഷൻ നോട്ടീസ് അതേപടി എടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. പകർച്ച വിതരണത്തിനും മറ്റ് ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ശ്രദ്ധയിൽപ്പെട്ടയുടൻ റദ്ദാക്കാൻ കർശന നിർദേശം നൽകിയതായും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
Content Highlights: brahmins needed advertisement minister radhakrishnan intervened and canceled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..