ഞായറാഴ്ചയുണ്ടായ തീപ്പിടിത്തം | ഫോട്ടോ: മാതൃഭൂമി ഡോട്ട് കോം
കൊച്ചി: കൊച്ചി നഗരവാസികളെ ആശങ്കയിലാക്കി ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം. ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശമിച്ചിട്ട് 12 ദിവസം കഴിയുമ്പോഴാണ് വീണ്ടും അഗ്നിബാധ. സെക്ടര്‍ ഏഴിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നിലവില്‍ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങൾ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.

110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ബ്രഹ്‌മപുരത്തുണ്ടായ ആദ്യ തീപ്പിടിത്തം ദേശീയ മാധ്യമങ്ങള്‍പോലും വാര്‍ത്തായാക്കിയിരുന്നു. നേരത്തെയുണ്ടായ തീപ്പിടത്തത്തില്‍ 12 ദിവസങ്ങള്‍ക്ക് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനും കളക്ടര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെ നൂറ് കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് പിഴയിട്ടിരുന്നു.
.jpg?$p=7415f89&&q=0.8)
Content Highlights: brahmapuram plant fire again
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..