ബ്രഹ്‌മപുരം; അമിത്ഷാ റെഡിയാണ്, പിണറായി ദുരഭിമാനംവെടിഞ്ഞ് കേന്ദ്രസഹായം തേടണമെന്ന് സുരേന്ദ്രന്‍


കെ. സുരേന്ദ്രൻ | Photo: Mathrubhumi

തൃശ്ശൂര്‍: കൊച്ചിയില്‍ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്രസഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്ത് പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തില്‍ ഓടിയെത്താറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ അവരെ സംസ്ഥാനസര്‍ക്കാര്‍ വിളിച്ചില്ലെന്ന് തൃശ്ശൂരില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എന്‍.ഡി.ആര്‍.എഫിനെ വിളിക്കാത്തത്? അതോ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണോ? കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താല്‍ കൊച്ചി പകര്‍ച്ചവ്യാധി കൊണ്ട് മൂടും. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എന്‍.ഡി.ആര്‍.എഫ്. സഹായം തേടണം. ബ്രഹ്‌മപുരം വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത് അവസാനിപ്പിക്കണം. ഭീകരമായ കൊള്ളയാണ് നടന്നിരിക്കുന്നത്. ഇതിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ ബി.ജെ.പി. ശ്രമിക്കും. ആയിരക്കണക്കിന് കോടി രൂപ മാലിന്യനിര്‍മാര്‍ജനത്തിന് സംസ്ഥാനത്തിന് കിട്ടിയിട്ടും ഒന്നും ഉപയോഗിച്ചില്ല. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണിത്. കേരള നമ്പര്‍ വണ്‍ എന്ന വാചാടോപമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അമിത്ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബി.ജെ.പി. ഉന്നയിച്ച പ്രധാന ആവശ്യമായ ശക്തന്‍ തമ്പുരാന്‍ സ്മാരകത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. പ്രകാശ് ജാവഡേക്കര്‍ എം.പി.യുടെ എം.പി. ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുക. കേരളത്തിലെ ഒരു എം.പി.യും സര്‍ക്കാരും ഇതുവരെ ശക്തന്‍ തമ്പുരാനുവേണ്ടി ഒന്നും ചെയ്തില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ളവര്‍ അമിത്ഷായെ സ്വീകരിക്കാര്‍ ശക്തന്‍ സ്മാരകത്തില്‍ എത്തിയിരുന്നു. തൃശ്ശൂരിന്റെ ആവശ്യം പരിഗണിച്ച അമിത്ഷായെയും പ്രകാശ് ജാവഡേക്കറിനെയും അഭിനന്ദിക്കുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള വിദഗ്ധ സംഘത്തെ ബി.ജെ.പി. യു.പി.യിലേക്കും ഗുജറാത്തിലേക്കും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: brahmapuram, kerala should seek central assistants, k surendran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented