അലൂമിനിയം കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താനായി കൊണ്ടുപോകുന്നു
മീനടം: കലത്തിൽ കുടുങ്ങിയ ബാലനെ ആരോഗ്യപ്രവർത്തകരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി.
കിടപ്പ് രോഗിയെ പരിചരിക്കുന്നതിനെത്തിയ മീനടം പഞ്ചായത്ത് പാലിയേറ്റീവ് പരിചരണവിഭാഗം നഴ്സും ആരോഗ്യപ്രവർത്തകരുമാണ് സംഭവം കണ്ടത്.
അലൂമിനിയം കലത്തിൽ കുടുങ്ങിയ മീനടം പൊത്തൻപുറം ഇളംപള്ളിൽ നീരജ് എന്ന മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാർ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ആരോഗ്യപ്രവർത്തകരായ സൂസൻ, ഷീല, ജിജിമോൻ എന്നിവർ വിവരം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടത്തെ അറിയിച്ചു. അദ്ദേഹം പഞ്ചായത്ത് വക ആംബുലൻസിൽ കുട്ടിയെ പാമ്പാടി അഗ്നിരക്ഷാആസ്ഥാനത്ത് എത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കി. അവിടെവെച്ച് കലം മുറിക്കാതെയും കുട്ടിക്ക് പരിക്കൊന്നുമില്ലാതെയും കുട്ടിയെ പുറത്തെടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചു.
Content Highlights: boy trapped in a pot health workers and fire force helped
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..