ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നഷ്ടപ്പെട്ടു; ഐ.എന്‍.എല്ലില്‍ തര്‍ക്കം


സീതാറാം ടെക്‌സ്റ്റെയില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്.

കാസിം ഇരിക്കൂർ,എ.പി അബ്ദുൾ വഹാബ്

കോഴിക്കോട്: കുറച്ച് കാലങ്ങളായി കൈവശം വെച്ചിരുന്ന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നഷ്ടമായതോടെ ഐ.എന്‍.എല്ലിൽ തര്‍ക്കം തുടങ്ങി. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ ചെയർമാൻസ്ഥാനം പാര്‍ട്ടിക്ക് വേണ്ടി തന്നെ നിലനിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം.

ധനകാര്യ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോര്‍പ്പറേഷന്റെ ഭരണം ഐ.എന്‍.എല്ലിൽ നിന്ന് മാറ്റാന്‍ കാരണമെന്നാണ് കരുതുന്നത്. പകരം സീതാറാം ടെക്‌സ്റ്റെയില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ കേരള കോണ്‍ഗ്രസിനാണ്.



ഇതുവരെ മുസ്ലിം വിഭാഗത്തിന്റെ പ്രാമുഖ്യമുള്ള പാര്‍ട്ടികള്‍ക്കായിരുന്നു ഈ കോര്‍പ്പറേഷന്റെ അധ്യക്ഷപദവി നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇടതുമുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്ഥാനം ലഭിച്ചിരുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കീമുകളാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനു കീഴില്‍ ഏറെയുമുള്ളത്. അതുകൊണ്ടാണ് അധ്യക്ഷ പദവിയിലേക്ക് മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെ ഇരു മുന്നണികളും പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെ ജനസംഖ്യാനുപാതികമായി പരിഗണിച്ചതിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസിന് ഈ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. പരാതി പറഞ്ഞിട്ടുമില്ല. ഈ ആഴ്ച എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ടന്നും അതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.

ആറ് ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ അധ്യക്ഷപദവി കേരള കോണ്‍ഗ്രസിന് (എം) നല്‍കിയേക്കും. ജനതാദള്‍ എസിന്റെ കൈവശമുണ്ടായിരുന്ന വനംവികസന കോര്‍പ്പറേഷന്‍ അധ്യക്ഷപദവിയും കേരളകോണ്‍ഗ്രസിനു നല്‍കും. ഇതില്‍ ജെ.ഡി.എസില്‍ അതൃപ്തിയുണ്ടെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൊന്നും അവര്‍ പരാതി ഉന്നയിച്ചിട്ടില്ല.

ഓട്ടോകാസ്റ്റ്, കിന്‍ഫ്രയ്ക്കു കീഴിലുള്ള ഒരു കോര്‍പ്പറേഷന്റെ അധ്യക്ഷ പദവി എന്നിവയാണ് ജനതാദള്‍ എസിന് നല്‍കുക. ഘടകകക്ഷിയാണെങ്കിലും കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന് ബോര്‍ഡ്-കോര്‍പ്പറേഷന്‍ അധ്യക്ഷപദവി നല്‍കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റും നല്‍കിയിരുന്നില്ല. എല്‍.ജെ.ഡി., എന്‍.സി.പി. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് രണ്ടുവീതം സ്ഥാപനങ്ങളുടെ അധ്യക്ഷപദവി നല്‍കും. കേരള കോണ്‍ഗ്രസ് എസ്. ഐ.എന്‍.എല്‍., കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്ക് ഓരോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. 15 സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സി.പി.ഐ.ക്ക് ലഭിക്കും. വ്യവസായം, തൊഴില്‍, സാംസ്‌കാരികം വകുപ്പുകള്‍ക്ക് കീഴിലാണ് കൂടുതല്‍ ബോര്‍ഡ്, കോര്‍പ്പറേഷനുകളുള്ളത്. ഇതിലേറെയും സി.പി.എമ്മിനു തന്നെയായിരിക്കും.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇനി ഇത് ഇടതുമുന്നണി യോഗം അംഗീകരിക്കണം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented