കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്റെ കൈകള്‍ മുറിച്ചുമാറ്റി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം ഇവര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.
കുറ്റ്യാടി പറമ്പത്ത് അബ്ദുള്ള മുസ്‌ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. ഇയാളുടെ മകന്‍ സാലിമിന്റെ കൈപ്പത്തികളാണ് മുറിച്ചുമാറ്റിയത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവം ഉണ്ടായ സമയത്ത് ആരും വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല. പോലീസിന് ഇന്ന് രാവിലെയാണ് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും സംഭവ സ്ഥലം വൃത്തിയാക്കിയിരുന്നു.
content highlights: bomb blast in Kuttiadi, Calicut