ബോംബാക്രമണമുണ്ടായ സി.പി.ഐ. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ നേതാക്കൾ സന്ദർശനത്തിനെത്തിയപ്പോൾ | Screnngrab Mathrubhumi News
കണ്ണൂര്‍: സി.പി.ഐ തലശ്ശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറ്. ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.ഐ. നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. എല്‍.ഡി.എഫുകാരായാലും വിടില്ല എന്നുമുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.ഐ. ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്ന് സി.പി.ഐ. നേതാക്കള്‍ പറയുന്നു.
വീടിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
Content Highlights: Bomb Attack on Thalassery CPI Local Secretary's House
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..