പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് സത്യന്റെ വീടിന് നേരയാണ് അര്‍ധരാത്രി ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു.
ബോംബ് എറിഞ്ഞ പ്രതികളെ വീട്ടുകാര്‍ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേരും ബി.ജെ.പി പ്രവര്‍ത്തകരാണ്.
രാത്രി 12 മണിയോട് കൂടിയാണ് ബോംബേറുണ്ടായത്. ചെത്തുതൊഴിലാളി യൂണിയന് അംഗമാണ് സത്യന്. സത്യന്റെ ഭാര്യ മഹിള അസോസിയേഷന് ഭാരവാഹിയാണ്. ഇവര്‍ വീടിന്റെ മുന്‍വശത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വശത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആര്‍ക്കു പരിക്കേറ്റിട്ടില്ല.
content highlights: bomb attack, BJP, CPIM, Payyoli, Calicut