പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ റിയാസ്
കൂട്ടിക്കൽ: കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ റിയാസ് ഇത്തവണത്തെ പ്രളയത്തിൽ രക്തസാക്ഷിയായി. തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുല്ലകയാറ്റിൽ വെള്ളം ഉയർന്നത് കാണുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ കന്നുപറമ്പിൽ റിയാസി (45)-ന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി.
പുല്ലകയാറിന്റെ ആഴവും പരപ്പും അറിയാവുന്ന നീന്തൽക്കാരൻ കൂടിയായിരുന്ന കെ.ഇ. റിയാസിന്റെ വേർപാട് സുഹൃത്തുക്കൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലാണ്, ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നു 500 മീറ്റർ മാറി ജലനിധി കിണറിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, മന്ത്രി വി.എൻ. വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മുൻ എം.എൽ.എ. കെ.ജെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മൂന്നരയോടെ കൂട്ടിക്കൽ മുഹയ്യുദ്ദീൻ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: റസിയ. മക്കൾ: റിസാന, റാഷിദ, റംസിയ.
Content Highlights: Body of riyas found in Koottickal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..