21 വർഷം ഒപ്പം, നാൽവർസംഘത്തിൽ ഇനി നൗഫലില്ല; ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും


ഒരു പ്രസവത്തിൽ പിറന്ന നാലു മക്കളിൽ ഇളയയാളായിരുന്നു നൗഫൽ. കുടുംബത്തിന്‌ അത്താണിയാകാൻ നൗഫലും ഒഴിവുവേളകളിൽ വെൽഡിങ്‌ അടക്കുള്ള ജോലികൾക്ക് പോകുമായിരുന്നു.

നൗഫലിന്റെ മരണമറിഞ്ഞ് വീടിനുമുന്നിൽ തിങ്ങിക്കൂടിയവർ

കൊട്ടിയം: കൂടപ്പിറപ്പിന്റെ വേർപാടിന്റെ ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും. 21 വർഷം ഒപ്പം സുഖദുഃഖങ്ങൾ പങ്കിട്ട് കളിച്ചുവളർന്ന ഇളയ സഹോദരൻ നൗഫലിന്റെ ജീവൻ പള്ളിമൺ ആറിന്റെ ആഴങ്ങളിൽ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് ഈ കുടുംബം. ഒപ്പം ഒരുനാടും.

നജീബ്-നസീമ ദമ്പതിമാർക്ക് ഒരു പ്രസവത്തിൽ പിറന്ന നാലു മക്കളിൽ ഇളയയാളായിരുന്നു നൗഫൽ. കുടുംബത്തിന്‌ അത്താണിയാകാൻ നൗഫലും ഒഴിവുവേളകളിൽ വെൽഡിങ്‌ അടക്കുള്ള ജോലികൾക്ക് പോകുമായിരുന്നു. പതിവുപോലെ പണിക്ക് പോയെങ്കിലും മഴ പണിമുടക്കിയതോടെയാണ് കൂട്ടുകാർക്കൊപ്പം ആറ്റിൻ തീരത്തേക്ക് പോയത്. ശാന്തമായിരുന്നു ആറെങ്കിലും വളരെ പെട്ടെന്നാണ് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടെങ്കിലും പാറയിടുക്കിൽ കുടുങ്ങിപ്പോയ നൗഫലിന് രക്ഷപ്പെടാനായില്ല. കുത്തൊഴുക്കിൽ ഒഴുകിപ്പോയെന്ന ധാരണയിൽ ആറ്റിൽ ഏറെ ദൂരം തിരഞ്ഞെങ്കിലും തൊട്ടടുത്തുതന്നെ കുടുങ്ങിക്കിടന്ന നൗഫലിനെ കൂട്ടുകാർക്കും നാട്ടുകാർക്കും അന്വേഷണ സംഘത്തിനും കണ്ടെത്താനായില്ല.

ആറ്റിൽ കാണാതായത്‌ അറിഞ്ഞതുമുതൽ കുണ്ടുമണിലെ ചീപ്പിനടുത്തും ആറ്റിന്റെ ഇരുകരകളിലുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേർ എത്തിയിരുന്നു. ആരുടെയും കണ്ണിൽപ്പെടാതെ പാറയിടുക്കിൽ കുടുങ്ങി പതഞ്ഞൊഴുകിയ പള്ളിമൺ ആറിന്റെ ആഴങ്ങളിൽ മറഞ്ഞുകിടന്ന നൗഫലിനെ ബുധനാഴ്ച രാവിലെയാണ് കണ്ടെത്താനായത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ചയോടെ അയത്തിൽ വലിയമാടത്തുള്ള മാതാവിന്റെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുന്നതിനായി ഒട്ടേറെപ്പേർ എത്തിയിരുന്നു. അയത്തിൽ മാലിക്കര പള്ളിയിൽ നമസ്കാരത്തിനുശേഷം ആലംകോട് മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിലാണ് കബറടക്കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു.

Content Highlights: Body of Kollam youth Noufal found in river

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


08:08

ലക്ഷദ്വീപിലെ സാമ്പത്തിക അടിത്തറ തകര്‍ന്നു, ഗതാഗത മാര്‍ഗങ്ങള്‍ പോലും അടഞ്ഞു -അയിഷ സുല്‍ത്താന

Jul 17, 2022

Most Commented