മലപ്പുറം: മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുളിക്കൽ ആന്തിയൂർ കുന്നിലെ ക്രഷർ യൂണിറ്റിലാണ് സംഭവം. ഒഡീഷ സ്വദേശി ആനന്ദ് സബർ (29) ആണ് മരിച്ചത്.

രാവിലെ എം സാൻഡ് നിറയ്ക്കാൻ വാഹനമെത്തിയപ്പോൾ കാൽ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയും അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. 

ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനുണ്ടായിരുന്നില്ല. ക്രഷർ യൂണിറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

Content Highlights: Body found in m sand crusher unit