40 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളിലേക്ക് മൃതദേഹം നല്‍കിയത് 200-ലേറെപ്പേര്‍


സ്വന്തം ലേഖിക

ഏറ്റവും കൂടുതല്‍പേര്‍ മരണശേഷം ശരീരം ദാനംചെയ്തത് കേരളത്തിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ്

ന്യൂഡല്‍ഹി: മൃതദേഹം മെഡിക്കല്‍ കോളേജുകള്‍ക്കു കൈമാറുന്ന കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃക. 'ദാദിച്ചി ദേഹാദാന്‍ സമിതി'യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യമുള്ളത്. 22 സംസ്ഥാനങ്ങളില്‍നിന്നുള്ള 200 സന്നദ്ധസംഘടനാ പ്രതിനിധികളാണ് സമ്മേളനത്തിന്റെ ഭാഗമായത്.

ഏറ്റവും കൂടുതല്‍പേര്‍ മരണശേഷം ശരീരം ദാനംചെയ്തത് കേരളത്തിലാണ്. നാല്‍പ്പതുവര്‍ഷത്തിനിടെ ഇരുനൂറിലേറെപ്പേര്‍ മെഡിക്കല്‍ കോളേജുകളിലേക്കു മൃതദേഹം നല്‍കി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍.ജി.ഒ.യായ എ.ടി. കോവൂര്‍ ട്രസ്റ്റിലൂടെ മാത്രം കൈമാറിയത് 125 മൃതദേഹങ്ങളാണ്. 350 ജോഡി കണ്ണുകളും ദാനംചെയ്തു.

1980 സെപ്റ്റംബര്‍ 28-നാണ് കേരളത്തില്‍ ആദ്യമായി ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങല്‍സ്വദേശിയും മാഹി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍അധ്യാപകനുമായ ഇരിങ്ങല്‍ കൃഷ്ണന്‍ തന്റെ അമ്മ കെ. കല്യാണിയുടെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി. തുടര്‍ന്നുള്ള ശരീര, അവയവദാനങ്ങള്‍ക്കു ഇതു പ്രചോദനമായെന്നു എ.ടി. കോവൂര്‍ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരന്‍ പറഞ്ഞു. അവയവദാനത്തിലും ശരീരദാനത്തിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിന്നിലാണെന്ന് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (എന്‍.ഒ.ടി.ടി.ഒ) അറിയിച്ചു.

Content Highlights: Body donation after death medical colleges Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented