വിമാനമിറങ്ങിയെങ്കിലും കൊണ്ടുപോകാന്‍ ലൈജു എത്തിയില്ല; നാട്ടിലെത്തിയ സവിത അറിഞ്ഞത് ദുരന്തവാര്‍ത്ത


ലൈജു, ആര്യനന്ദ

ആലുവ: ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍നിന്ന് യുവാവ് ആറുവയസ്സുള്ള മകളുമായി പെരിയാറില്‍ ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ എം.സി. ലൈജു (44) വാണ് ഇളയ മകള്‍ ആര്യനന്ദയ്‌ക്കൊപ്പം വ്യാഴാഴ്ച രാവിലെ പെരിയാറില്‍ ചാടിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി.

വീടിനടുത്ത് പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായിയില്‍ ബ്യൂട്ടീഷ്യനാണ്. അത്താണി അസീസി സ്‌കൂളില്‍ ഒന്നില്‍ പഠിക്കുന്ന ആര്യയെ വ്യാഴാഴ്ച രാവിലെ ലൈജു സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സാധാരണ സ്‌കൂള്‍ ബസിലാണ് പോകുന്നത്. അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്നു പറഞ്ഞാണ് ലൈജു മകളെ കൊണ്ടുപോയത്. പിന്നീട് കുഞ്ഞുമായി ലൈജു പെരിയാറില്‍ ചാടിയ വിവരമാണ് വീട്ടുകാര്‍ അറിഞ്ഞത്.



മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം സവിത നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ രോഗിയായ മാതാവ് അവശ നിലയിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ സവിത നാട്ടിലെത്തി. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ലൈജു എത്തിയില്ല. തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോഴാണ് സവിത വിവരം അറിയുന്നത്. വൈകീട്ട് നാലരയോടെ ലൈജുവിന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ ആര്യനന്ദയുടെ മൃതദേഹവും സ്‌കൂബാ ടീം മുങ്ങിയെടുത്തു.

മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചന്ദ്രനാണ് ലൈജുവിന്റെ പിതാവ്. മാതാവ്: ശാന്ത. മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Content Highlights: Bodies of young man and his daughter who jumped from the bridge were found in Aluva


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented