നഗര രൂപകല്‍പ്പനയിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ചാകണം ഭാവിയിലെ നഗരവികസനം- മുഖ്യമന്ത്രി


സ്വന്തം ലേഖിക 

ബോധി 2022 കോൺക്ലേവിൽനിന്ന്

കൊച്ചി: നഗര രൂപകല്‍പ്പനയിലെ പുതിയ പ്രവണതകള്‍ സ്വീകരിച്ചായിരിക്കണം ഭാവിയുടെ നഗരവികസനം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ നഗര വികസന അര്‍ബന്‍ കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.സി.ഡി.എ സ്ഥാപക ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ഉദ്ഘാടനവേദിയില്‍ മന്ത്രി എം.ബി. രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. ജി.സി.ഡി.എയുടെ ഉപഹാരവും കൈമാറി.

'സേവനം, വാണിജ്യം, ഐ.ടി., വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയുമായി ആഗോള നഗരമായി വളരുകയാണ് കൊച്ചി. കൊച്ചിയുടെ നഗരവികസനത്തില്‍ മാത്രമല്ല കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറെ പ്രസക്തമാണ് ബോധി കോണ്‍ക്ലേവ്. ലാന്‍ഡ് പൂളിങ്, ട്രാന്‍സ്ഫര്‍ ഓഫ് ഡെവലപ്മെന്റ് റൈറ്റ്സ് തുടങ്ങിയ നഗരാസൂത്രണവുമായി ബന്ധപ്പെട്ട വികസന സമീപനങ്ങള്‍ പ്രധാന വികസന പദ്ധതികളില്‍ നടപ്പാക്കണം. ഇതുവഴി സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയും നിയമപരമായ സങ്കീര്‍ണ്ണതകളും ഒഴിവാക്കാനാകും. 2016-ലെ കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ആക്ടിലെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും തയാറാക്കി വരികയാണ് സര്‍ക്കാര്‍. നഗരമേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ ഭാവിയിലുണ്ടാകും. കൃത്യമായി രൂപകല്‍പ്പന ചെയ്താല്‍ നഗരവികസനം വേഗത്തില്‍ കൈവരിക്കാന്‍ കഴിയും. നഗരവികസത്തിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിന് ഈ കോണ്‍ക്ലേവ് തുടക്കമാകും'- മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയുള്ള നഗരവികസനമാണ് കൊച്ചിക്ക് ആവശ്യമെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കിന്റെ വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ടം, കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴി, കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി, ഇന്റര്‍നാഷണ്‍ എക്ബിസിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററര്‍ തുടങ്ങിയ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചിയില്‍ പുരോഗമിക്കുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ വികസിപ്പിച്ച ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് പുറത്തിറങ്ങിയത് അടുത്തിടെയാണ്. കൊച്ചി ആഗോള നഗരമായി വളരുന്നുവെന്നതിന്റെ സൂചനകളാണിതെല്ലാം. കൃത്യമായ ആസൂത്രണത്തോടെയുള്ള നഗരവത്കരണം കൊച്ചിക്ക് ഏറെ അനിവാര്യമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ സുസ്ഥിര വികസന മാതൃകയാണ് കൊച്ചിക്ക് അനുയോജ്യമെന്നും മന്ത്രി പറഞ്ഞു.

ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: bodhi national urban development conclave


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented