Photo: Social media
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാർ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂവുടമയായ വസന്തയിൽനിന്നാണ് രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കൾക്കായി ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയത്. രാജന്റെ രണ്ട് മക്കളുടെ പേരിൽ തന്നെ ഭൂമി രജിസ്റ്റർ ചെയ്ത് കൊടുക്കും. ഇതു സംബന്ധിച്ച എഗ്രിമെന്റ് ശനിയാഴ്ച വൈകിട്ട് ഇതേസ്ഥലത്തുവെച്ച് ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് കൈമാറും.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്നും ഈ മണ്ണ് വിട്ട് എവിടേക്കുമില്ലെന്നും രാജന്റെ മക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഇടപെട്ട് തർക്കം നിലനിന്നിരുന്ന ഭൂമിയും വീടും വസന്തയിൽനിന്നു വിലയ്ക്ക് വാങ്ങിയത്.
നേരത്തെ സംസ്ഥാന സർക്കാരും യൂത്ത് കോൺഗ്രസും ഇവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.
Content Highlights:boby chemmannur bought land for rajans sons neyyatinkara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..