ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം; സംഭവം കോഴിക്കോട് ചാലിയാറില്‍


Screengrab: മാതൃഭൂമി ന്യൂസ്‌

കോഴിക്കോട്: ചാലിയാറില്‍ മത്സരത്തിനിടെ വള്ളം മറിഞ്ഞു. വള്ളംകളി മത്സരത്തിന്റെ ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്. എല്ലാവരും നീന്തി കരകയറുകയായിരുന്നു. 25 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

എ.കെ.ജി മയിച്ചയുടെ ചുരുളന്‍ വള്ളമാണ് മറിഞ്ഞത്. എന്നാല്‍ അപകടം മത്സര നടത്തിപ്പിനെ ബാധിച്ചില്ല. ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് അപകടം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരം നടത്തിയതെന്നത് വലിയ അപകടം ഒഴിവാക്കി. മത്സരം നടക്കുമ്പോള്‍ ചെറുവള്ളങ്ങളിലായി അഗ്നിശമനസേനാംഗങ്ങള്‍ ചാലിയാറിലുണ്ടായിരുന്നു.

പത്ത് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തതത്. മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളും ലൂസേഴ്‌സ് ഫൈനലും നടത്തി. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

Content Highlights: boat race, accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented