കൊച്ചി: വൈപ്പിനില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷ്വദ്വീപ് തീരത്തിനടുത്ത് മുങ്ങി. മംഗലാപുരം സ്വദേശികളായ ഒന്‍പത് പേരാണ് 'ആണ്ടവന്‍ തുണ' എന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

മറ്റുള്ള ആറുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മെയ് ഒന്നിന് പുലര്‍ച്ചെയാണ് ആണ്ടവന്‍ തുണ എന്ന ബോട്ട് വൈപ്പിന്‍ തീരത്തുനിന്ന് പുറപ്പെട്ടത്. മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: Boat capsizes near Lakshadweep