Photo: Screengrab/ Mathrubhumi News
കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയിൽപെട്ട് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ലംഘിച്ചു കൊണ്ട് നിരവധി മത്സ്യബന്ധന ബോട്ടുകൾ കൊല്ലം നീണ്ടകരയിൽ നിന്നുൾപ്പെടെ കടലിൽ പോയിരുന്നു. ഇത്തരത്തിൽ പോയ ബോട്ടാണ് അപടകത്തിൽപെട്ടത്. 28ഓളം തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു അപകടമെന്നാണ് വിവരം. വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. രണ്ടുപ്രാവശ്യം തിരയിൽപെട്ട് മറിയാൻ പോയ ബോട്ടിന്റെ നിയന്ത്രണം അതിവിദഗ്ദമായി സ്രാങ്ക് ഏറ്റെടുക്കുകയായിരുന്നു. നാല് തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവർ ഇവരെ രക്ഷിച്ചു. മറ്റൊരു ബോട്ടിലെ തൊഴിലാളികൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
Content Highlights: Boat accident in neendakara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..