വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് വളളം മറിഞ്ഞു; തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു


കിൽസൺ.ജെ

വിഴിഞ്ഞം: ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് കടലില്‍ വളളം മറിഞ്ഞ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് ഇനയം പുത്തന്‍തുറ വിളവംകോട് ഏറുദായകോളനിയില്‍ കില്‍സണ്‍.ജെ(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വള്ളം ഉടമ ഉള്‍പ്പെയുള്ള നാലുപേരെ തമിനാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇവരുടെ വളളവും എന്‍ജിനും കടലില്‍ മുങ്ങിപ്പോയി. ഇനയം സ്വദേശി വിജയന്‍(ജോണ്‍ ഡെന്‍സണ്‍-55), യേശുപാലന്‍ (58), രമേഷ് (34)എന്നിവരാണ് രക്ഷപ്പെട്ടത്

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ തിരത്ത് നിന്ന് ഏഴുകിലോമീറ്റര്‍ അകലെയായിരുന്നു ഇവരുടെ വളളം മറിഞ്ഞത്. കില്‍സണ്‍ വള്ളത്തിനടിയില്‍പ്പെട്ടുപോയ നിലയിലായിരുന്നു. മറ്റ് തൊഴിലാളികള്‍ മറിഞ്ഞ വളളത്തിന് മുകളില്‍ പിടിച്ച് കിടക്കുയായിരുന്നു. ആ സമയത്ത് അതുവഴി കടന്നുപോകുകയായിരുന്ന തമിഴ്നാട് പുത്തന്‍തുറ സ്വദേശികള്‍ ഇവരെ കാണുകയും തുടര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഇവരില്‍ കില്‍സണെ കരയ്ക്കെത്തിച്ചപ്പോഴേക്കും അബോധവസ്ഥാവയിലായിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വളളവും എന്‍ജിനും വലയുമടക്കം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസെത്തി നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോസ്റ്റല്‍ പോലീസ് കേസെടുത്തു. രേഷ്മ, കിണ്‍സിലി എന്നിവര്‍ സഹോദരിമാരാണ്.

Content Highlights: Boat accident: Fishermen drowned to death in Vizhinjam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented