തിരുവനന്തപുരം: മംഗലപുരത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.  

Content Highlights; union minister v muraleedharan faces blood sugar problems, treatment given by medical team