കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് വ്യക്തമായി. കവറിലെ നിറം ഇളകിപ്പിടിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കിറ്റുകള്‍ തിരിച്ചയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ പോലെയുള്ള പാടുകള്‍ കണ്ടെത്തിയത്. ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകള്‍ ഇത്തരത്തില്‍ കണ്ടെത്തി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോരക്കറയല്ല കവറിലെ നിറമാണ് പിപിഇ കിറ്റുകളില്‍ കാണപ്പെട്ടതെന്ന് വ്യക്തമായത്.

Content Highlights: Blood stain found in PPE kits in Parayaram Medical College