അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വര്‍ക്കല എസ്.എ മിഷന്‍ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മതില്‍ നിര്‍മിക്കുന്നതിനിടെ വലിയൊരു മണ്‍കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂര്‍ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളെ മണ്ണ് വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യനിലയില്‍ ആശങ്കയുമുണ്ട്. ആറ് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിലാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന ഉടന്‍ തന്നെ അഗ്‌നിശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചു.
Content Highlights: block of soil fell into two while constructing retaining wall
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..