അന്ധതയെ തോല്‍പ്പിച്ച് ജെ.ആര്‍.എഫും നെറ്റും നേടി ഇവര്‍


കെ.എൻ. മുർഷിദ്, സ്വാദിഖ് അലി, നാസിഹ്‌

മലപ്പുറം: അന്ധതയെന്ന പരിമിതിയെ തോല്‍പ്പിച്ച് യു.ജി.സി. നെറ്റ് പരീക്ഷയില്‍ ജെ.ആര്‍.എഫും നെറ്റും സ്വന്തമാക്കി മഅദിന്‍ ഏബിള്‍വേള്‍ഡ് പൂര്‍വവിദ്യാര്‍ഥികള്‍. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയായ കെ.എന്‍. മുര്‍ഷിദിനാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെ.ആര്‍.എഫ്. ലഭിച്ചത്. കുന്നത്ത് നടുത്തൊടി നൂറുദ്ദീന്‍-റാബിയ ദമ്പതിമാരുടെ മൂത്ത മകനാണ്. പൂന്താനം സ്വദേശിയായ സ്വാദിഖ് അലിക്ക് പൊളിറ്റിക്കല്‍ സയന്‍സിലും വേങ്ങര കണ്ണമംഗലം സ്വദേശിയായ നാസിഹിന് സോഷ്യോളജിയിലും നെറ്റ് ലഭിച്ചു.

സ്വാദിഖ് അലി പാറമ്മല്‍ മൂസ-ആസ്യ ദമ്പതിമാരുടെ മകനും നാസിഹ് തോട്ടുങ്ങല്‍ അബ്ദുന്നാസിര്‍-സ്വഫിയ്യ ദമ്പതിമാരുടെ മകനുമാണ്.



ഒന്നാംക്ലാസ് മുതല്‍ മൂന്നുപേരുടേയും പഠനം മഅദിനിലായിരുന്നു.

ബ്രെയില്‍ ലിപിയില്‍ സംവിധാനംചെയ്ത പുസ്തകങ്ങള്‍, ഓഡിയോ ക്ലാസുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു പഠനം. പിന്നീട് മുര്‍ഷിദ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് പി.ജി. പൂര്‍ത്തിയാക്കി.

സ്വാദിഖ് അദനിയും നാസിഹ് അദനിയും കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യഭ്യാസം വഴിയാണ് പി.ജി. പൂര്‍ത്തിയാക്കിയത്.

മൂവരേയും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Content Highlights: blind students qualified jrf and net


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented