കണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടസ്ഥലത്ത് ഫയർഫോഴ്സ് തീയണക്കുന്നു | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി (55)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്‌ഫോടനം നടന്നത്. കിലോമീറ്ററുകള്‍ക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു.
ശ്രീനിവാസന്‍ എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം. എത്രപേര്‍ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന മേഖലയാണ് ഇത്. നിരവധി കുടുംബങ്ങള്‍ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രദേശത്ത് ഇനിയും പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ മണിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Blast at firecracker unit in Thrissur; One injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..