മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശുന്ന പ്രവത്തകർ, പോലീസ് ഒരു പ്രവർത്തകനെ പിടിച്ചുവെച്ചിരിക്കുന്നു
കൊച്ചി: ആലുവയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
ആലുവ ബൈപ്പാസില്‍ വെച്ചാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, ലിന്റോ പി. ആന്റോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി വീശിയതെന്നും ജിന്‍ഷാദ് ജിന്നാസ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. പ്രളയത്തിനും കോവിഡിനും ശേഷം പൊറുതിമുട്ടുന്ന ജനതയ്ക്കുമേല്‍ നികുതി അടിച്ചേല്‍പിക്കുകയാണ്. ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തുന്നത് ക്രൂരതയാണ്. ഇതിനെതിരേ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: black flag protest against Chief Minister in Aluva
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..