എറണാകുളത്ത് മുഖ്യമന്ത്രിക്കുനേരെ മൂന്നിടത്ത് കരിങ്കൊടി; കാറില്‍ അടിച്ച് പ്രതിഷേധം


സ്വന്തം ലേഖകന്‍

കാക്കനാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിങ്കൊടിയമായി മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടി. കാറില്‍ തുടര്‍ച്ചയായി അടിച്ച ഇയാളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ പോലീസ് നീക്കം ചെയ്യുന്നു. ഫോട്ടോ - വി.കെ.അജി|മാതൃഭൂമി

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ചാടി കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാക്കനാട് വിവിധ ചടങ്ങുകള്‍ക്കെത്തിയ മുഖ്യമന്ത്രിയെ മൂന്നിടത്താണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

ആലുവ കമ്പനിപ്പടി, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയത്. സ്വര്‍ണ കള്ളക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, വിപിന്‍ ദാസ്, ആല്‍ഫിന്‍ രാജന്‍, തരുണ്‍ ജെറോം, സഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. കാക്കനാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിങ്കൊടിയമായി മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടി. കാറില്‍ തുടര്‍ച്ചയായി അടിച്ച ഇയാളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

Content Highlights: Protest against CM Pinarayi Vijayan in Ernakulam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented