കണ്ണൂര്‍: ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസില്‍ 30 ബിജെപി- ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 2000 ഫെബ്രുവരി 2നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബോംബ് എറിഞ്ഞെന്നായിരുന്നു കേസ്. കൂറ്റേരി കെ.സി മുക്കില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്റെ ശവസംസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്ത് ജയരാജനും പാര്‍ട്ടിപ്രവര്‍ത്തകരും സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 12 സി.പി.എമ്മുകാര്‍ക്ക് പരുക്കേറ്റുവെന്നാണ് കേസ്.
ആക്രമണം നടന്ന സമയത്ത് ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. കേസില്‍ 12 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അതിവേഗക്കോടതി (മൂന്ന്) നേരത്തെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.
Content Highlight: BJP-RSS activists acquitted of bomb blast against EP Jayarajan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..