യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നത് പോലീസ് തടയുന്നു | Photo: Screengrab from Mathrubhumi News
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനേത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭരിതമായി. സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റിന്‍റെ ഗേറ്റ് ചാടി കടക്കാന്‍ ശ്രമിച്ചു. ഇവരെ തടയാനായി വനിതാ പോലീസിനെ അടക്കം വിന്യസിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ അനുനയിപ്പിച്ച് വിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.
Content Highlights: BJP Yuva Morcha stages protest in thiruvananthapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..