.jpg?$p=7e4c243&f=16x10&w=856&q=0.8)
സി കൃഷ്ണകുമാർ (ഇടത്), കൊല്ലപ്പെട്ട ശ്രീനിവാസൻ (വലത്)
പാലക്കാട്: എസ്.ഡി.പി.ഐ കൃത്യമായ ഗൂഢാലോചനയോടെ നടത്തിയ കൊലപാതകമാണ് പാലക്കാട്ടെ ആര്.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റേതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ. പോലീസിന്റെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം ഉണ്ടാകുമെന്ന വിവരം ഉണ്ടായിട്ടും സുരക്ഷയൊരുക്കാതെ പോലീസ്, ആർ.എസ്.എസ് - ബിജെപി നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് പോലീസുകാരെ പാലക്കാട് ജില്ലയിൽ അണിനിരത്തിയിട്ടുണ്ട് എന്നാണ് ഉന്നത പോലീസുകാർ പറയുന്നത്. എന്നാൽ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് കൊലപാതകം നടന്നത്. പോലീസ് വെറും കാഴ്ചക്കാരായി മാറുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന കൊലപാതകത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലവിളി നടത്തി വരികയായിരുന്നുവെന്നും കൊലക്ക് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രദേശങ്ങളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ആക്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് യാതൊരു പോലീസ് പട്രോളിങ്ങും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ പ്രവര്ത്തകന് സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കൊലപാതകം. അതേസമയം, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..