തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ഇതുവരെ ഒരു സ്ഥാനത്തിന് പിറകെയും പോയിട്ടില്ലെന്നും കുഗ്രാമത്തില്‍ ജനിച്ച തന്നെ വളര്‍ത്തിവലുതാക്കിയത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു മണ്ഡലത്തില്‍ മത്സരിക്കണമെന്നോ സ്ഥാനം വേണമെന്നോ ആവശ്യപ്പെട്ട് ഇന്നേവരെ ആരെയും സമീപിച്ചിട്ടില്ല. ഏത് മുതിര്‍ന്ന ബി.ജെ.പി. നേതാവിനോടും ഇക്കാര്യം ചോദിച്ചുനോക്കാം. ഇത് ഹൃദയത്തില്‍ കൈവെച്ച് പറയാം-ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പാലായില്‍ മണ്ഡലം പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ ഫലം പ്രവചിക്കാനില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: bjp state president ps sreedharan pillai says he not interested to contest in byelection
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..