കോഴിക്കോട്: ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കാന്‍ സി.പി.എം തയ്യാറുണ്ടോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല സംസ്ഥാന വിഷയമാണെന്നും നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തന്റെ അഭിപ്രായത്തില്‍ ശബരിമല സംസ്ഥാന വിഷയമാണ്. സംസ്ഥാന വിഷയമായാലും കേന്ദ്ര വിഷയമായാലും നിയമസഭയ്ക്ക് ഇത് ആവശ്യപ്പെടാനുള്ള വ്യവസ്ഥയുണ്ട്. ഹിന്ദു വോട്ടുകള്‍ ശബരിമലയുടെ പേരില്‍ ചോര്‍ന്ന് പോയെന്നാണ് സി.പി.എം പറയുന്നത്. തെറ്റുപറ്റിയെന്ന് സമ്മതിക്കാന്‍ തയ്യാറുണ്ടോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

content highlights: BJP, PS Sreedharan Pillai, press meet, CPIM, sabarimala