സിപിഎമ്മും കോണ്‍ഗ്രസും വര്‍ജ്യവസ്തുക്കള്‍, തോട്ടികൊണ്ട് പോലും തൊടില്ല-പി.എസ് ശ്രീധരന്‍ പിള്ള


കേരളത്തില്‍ ബിജെപിയുടെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. അതില്‍ ഭീതിപൂണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കേരളത്തില്‍ സി.പി.എമ്മും-ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ വര്‍ജ്യ വസ്തുക്കളാണ്. അവരെ തോട്ടികൊണ്ട് പോലും തൊടാന്‍ ബിജെപി തയ്യാറാകില്ലെന്നും പരാജയ ഭീതിയിലാണ് ചെന്നിത്തലയുടെ ആരോപണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബിജെപിയുടെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. അതില്‍ ഭീതിപൂണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍. വയനാട് തരിയോട് പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് കൊണ്ടാണ് കൂട്ടുകെട്ട്‌ എന്നൊക്കെ ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എവിടെയെങ്കിലും അങ്ങനെയൊരു കൂട്ട് കെട്ടിന് ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളാണ് കോണ്‍ഗ്രസും സിപിഎമ്മും. രണ്ടും ബിജെപിക്ക് ഒരുപോലെ അപകടമാണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലും അങ്ങനെയൊരു അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാവില്ല. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണമുന്നയിച്ച രമേശ് ചെന്നിത്തല എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയതെന്നും അതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

സീറ്റ് വിഭജന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എല്ലാ മതത്തില്‍ പെട്ടവരും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവും. വിവിധ കാരണങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് വലിയ രീതിയില്‍ ഉയര്‍ന്നെന്നും മുമ്പ് യുവമോര്‍ച്ച യോഗത്തില്‍ ഞാനുപയോഗിച്ച വാക്കില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Content Highlights:BJP State President PS Sreedharan Pilla Against Ramesh Chennithala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented