
ശോഭാസുരേന്ദ്രൻ| ഫോട്ടോ: പ്രവീൺദാസ്| മാതൃഭൂമി
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം. വ്യക്തമായ കാരണമില്ലാതെയാണ് ശോഭാ സുരേന്ദ്രന് പ്രവര്‍ത്തന രംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആര്.എസ്.എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്.
നിലവില്‍ ബി.ജെ.പി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. പാര്‍ട്ടിയില്‍ സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രന് കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്.എസ്.എസ്. നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. എന്താണുസംഭവിച്ചതെന്ന് പാര്‍ട്ടി വിശദമായി വിലയിരുത്തണമെന്നും ശോഭാസുരേന്ദ്രനടക്കമുള്ളവര് പ്രവര്ത്തനരംഗത്തുനിന്നു മാറിനിന്ന സാഹചര്യം പരിശോധിക്കണമെന്നും ആര്.എസ്.എസ്. നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ വിശദീകരിച്ചത്.
content highlights: BJP state leadership against Sobha Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..