ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഹരി എസ്.കർത്ത |ഫോട്ടോ:മാതൃഭൂമി,facebook.com|hari.kartha.9
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ ബിജെപി അംഗത്തെ നിയമിക്കാനൊരുങ്ങുന്നു. ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ ആണ് ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത്. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി മുൻ പത്രാധിപർ കൂടിയായ ഹരി എസ്. കർത്ത.
ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.
ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനം.
Content Highlights : BJP state committee member to be appointed as Governor Arif Mohammad Khan's staff
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..