കടകംപള്ളി രാജിവെക്കണമെന്ന് ആവശ്യം; ബി.ജെ.പി. കഴക്കൂട്ടം മണ്ഡലം കമ്മിറ്റി പ്രതിഷേധമാര്‍ച്ച് നടത്തി


പ്രതിഷേധ മാർച്ചിൽനിന്ന്

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ കഴക്കൂട്ടം എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം എം.എല്‍.എ. ഓഫീസിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സ്വപ്ന സുരേഷ് പാവമാണെന്നും ദുരിതങ്ങള്‍ അനുഭവിച്ചവളാണെന്നും കടകംപള്ളി ഇപ്പോള്‍ പറയുന്നത് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക് വരുമെന്നുള്ള ഭയത്താലാണെന്ന് സുധീര്‍ ആരോപിച്ചു. അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നാളിതുവരെ കടകംപള്ളി തയ്യാറാവാത്തത്. എം.എല്‍.എ. സ്ഥാനത്തിന് ഇരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടെന്നും രാജിവച്ചൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകംപള്ളി സുരേന്ദ്രനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സുധീര്‍ പറഞ്ഞു.



മണ്ഡലം പ്രസിഡന്റ് ബിജി വിഷ്ണു അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ഒ.ബി.സി. മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഴക്കൂട്ടം അനില്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, കരിക്കകം മണികണ്ഠന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ നേതൃത്വം നല്‍കി.


Content Highlights: bjp stages protest march and demands resignation of kadakampally surendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented