സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചു- ശ്രീധരന്‍ പിള്ള


സുപ്രീം കോടതിയില്‍ സര്‍ക്കാരും ബോര്‍ഡും സ്വീകരിച്ച നിലപാട് കൊടുംവഞ്ചന പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസിസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള. സുപ്രീം കോടതിയില്‍ സര്‍ക്കാരും ബോര്‍ഡും സ്വീകരിച്ച നിലപാട് ഈ കൊടുംവഞ്ചന പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ശബരിമല പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ പരിപാടി നടപ്പിലാക്കാന്‍ സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി പറഞ്ഞതൊക്കെ ശരിവെക്കുന്നതാണ് സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതി മുമ്പാകെ കൈക്കൊണ്ട
നിലപാട്. യുവതീപ്രവേശത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും. ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോര്‍ഡ് മുന്‍നിലപാടിന് വിരുദ്ധമായി ഇപ്പോള്‍ ആചാരലംഘനത്തിനു അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്ന സിപിഎമ്മിന്റെ ഗൂഢ പദ്ധതി നടപ്പാക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും കയ്യില്‍ ചട്ടുകമായി മാറിയിട്ടുള്ള ദേവസ്വം ബോര്‍ഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. ഭക്തജനങ്ങളുടെ വികാരവും വേദനയും അവഗണിച്ച് സുപ്രീം കോടതിയില്‍ കൈക്കൊണ്ട നിലപാടിന് കേരളജനത സര്‍ക്കാരിനോടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും കണക്കു ചോദിക്കുമെന്നും ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: BJP, p s sreedharan pillai, sabarimala women entry, supreme court, devaswam board

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented