തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണവൈകല്യവും ക്രമസമാധാനതകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലാണ് തീരുമാനം. 

കോഴിക്കോട് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്യനയ്ക്ക്  ഐക്യധാര്‍ഢ്യം പ്രഖ്യപിച്ച് താമരശ്ശരിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മെയ് 3 ന് മാര്‍ച്ച് നടത്തും.

വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയകലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താന്‍ കേസ് എന്‍ഐഎ  അന്വേഷിക്കുക എന്നാവശ്യപ്പെട്ട്  മെയ് 5 ന്  മലപ്പുറം ജില്ലയിലെ ആലന്തൂരില്‍ നിന്നും പാനൂരിലേക്ക്  നടത്തുന്ന മാര്‍ച്ച്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കും.

പോലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടില്‍ മരിച്ച മധുവിന്റെ വീട്ടില്‍നിന്ന് വാരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ മെയ് ഏഴ്, എട്ട് തീയതികളില്‍ മാര്‍ച്ച് നടത്തും. ചെങ്ങന്നൂര്‍ എന്‍ഡിഎ കണ്‍വന്‍ഷന്‍ മെയ് ആറിന്് നടക്കുമെന്നും വക്താവ് അറിയിച്ചു.